Banner Ads

ചുമ മരുന്ന് ദുരന്തം; 20 കുട്ടികളുടെ മരണത്തിന് കാരണമായ കമ്പനി ഉടമ അറസ്റ്റിൽ

ചെന്നൈ : ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി. രംഗനാഥനെ അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ ചെന്നൈ പോലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പോലീസാണ് പിടികൂടിയത്.ചിന്ത്വാര എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികളാണ് മരിച്ചത്. മരുന്നുകളുടെ പരിശോധന കർശനമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി. മരുന്ന് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും കർശനമായി പരിശോധിക്കണം.

ഓരോ ബാച്ച് മരുന്നുകളും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധനകളുടെ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കണം. ബോധവൽക്കരണം ശക്തമാക്കാനും ഡ്രഗ് കൺട്രോളർമാർ ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.