Banner Ads

“മന്ത്രിയുടെ ഒത്താശ”: സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

പത്തനംതിട്ട: പത്തനംതിട്ട: ശബരിമലയിലെയും മറ്റ് ക്ഷേത്രങ്ങളിലെയും സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും.വൈകിട്ട് നാലിന് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് നടക്കുന്ന വിശ്വാസ സംഗമം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഇന്ന് പ്രതിഷേധ പ്രകടനങ്ങളും നടക്കും.യുഡിഎഫിന്റെ പ്രധാന ആവശ്യം ദേവസ്വം മന്ത്രി രാജിവെച്ച് അന്വേഷണം നേരിടുക.നിലവിലെ ദേവസ്വം ബോർഡ് പിരിച്ചുവിട്ട് അന്വേഷണത്തിന് വഴിയൊരുക്കുക.ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കും ഇന്ന് വിവിധ സംഘടനകൾ മാർച്ച് നടത്തുന്നുണ്ട്. ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നത്.

സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. വൈകിട്ട് നാലിന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടത്തും. ദേവസ്വം മന്ത്രിയും നിലവിലെ ബോർഡും രാജിവച്ച് അന്വേഷണം നേരിടണം എന്നാണ് യുഡിഎഫ് ആവശ്യം.ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കും ഇന്ന് വിവിധ സംഘടനകൾ മാർച്ച് നടത്തും.

വൈകിട്ട് നാലിന് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടത്തും. ദേവസ്വം മന്ത്രിയും നിലവിലെ ബോർഡും രാജിവച്ച് അന്വേഷണം നേരിടണം എന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്