Banner Ads

പാലക്കാട് ആശുപത്രിക്ക് മുന്നിൽ കരിദിനം: ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിൽ കെ.ജി.എം.ഒ.എ.യുടെ ശക്തമായ പ്രതിഷേധം.

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 9 വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കെജിഎംഒഎ. ഡോക്ടർമാർ ഇന്ന് ഉച്ചയ്ക്ക് പാലക്കാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ കരിദിനം ആചരിച്ചു പ്രതിഷേധിച്ചു. സ്പെൻഡ് ചെയ്ത ഡോ:മാരെ തിരിച്ച് എടുക്കുക ശരിയായ രീതിയിൽ അന്വഷണം നടത്തുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ചായിരിന്നു പ്രതിഷേധം.

ഈ മാസം 14ന് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ഒപി ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. 13ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒപി ബഹിഷ്‌കരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 9 വയസുകാരിയുടെകൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡിഎംഒ രണ്ട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നായിരുന്നു കണ്ടെത്തല്‍.

കുട്ടിയ്‌ക്ക് ആദ്യഘട്ടത്തില്‍ തന്നെ മതിയായ ചികിത്സ നല്‍കിയെന്ന് കണ്ടെത്തിയിട്ടും അകാരണമായി രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്‌തെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുറ്റക്കാരെന്ന് കണ്ടെത്താതെ ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുമെന്ന് കെജിഎംഒഎ ഭാരവാഹികൾ പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. അന്വേഷിച്ച് തെറ്റ് കണ്ടെത്തിയാല്‍ നടപടിയെടുക്കുന്നതല്ലേ ഉചിതമെന്നാണ് ഡോക്ടര്‍മാരുടെ സംഘടന ചോദിക്കുന്നതു.