Banner Ads

വിവാദത്തിൽ വെള്ളി വെളിച്ചം: ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി തിരിമറി; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.

തിരുവനന്തപുരം: വിഷയത്തിൽ ഗൗരവമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയിൽ ദേവസ്വം ബോർഡും വകുപ്പും സ്വീകരിച്ച നിലപാട്. “ഒരു കുറ്റവാളികളെയും സംരക്ഷിക്കാൻ സർക്കാർ നിന്നിട്ടില്ല. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയാണ് തങ്ങളുടേത്,” മുഖ്യമന്ത്രി പറഞ്ഞു.

സി.ബി.ഐ. അന്വേഷണ ആവശ്യം രാഷ്ട്രീയ ലക്ഷ്യത്തോടെ
ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. “അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“ഒന്നും പറയാനില്ലാത്തതിനാലാണ് സഭയിൽ ഇങ്ങനെയൊക്കെ കാണിക്കുന്നത്,” എന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. പുറമറ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.