Banner Ads

കവർച്ചക്കാരന് കണക്കിന് കിട്ടി: മോഷണം പോയ ബൈക്കിനൊപ്പം കള്ളനെയും ഒറ്റയ്ക്ക് പിടിച്ച് ഉടമ, കൈകാര്യം ചെയ്തു

പാലക്കാട് :മോഷ്ടിച്ച ബൈക്കുമായി ഉടമയുടെ മുന്നിൽപെട്ട കള്ളൻ്റെ വാർത്തയാണ് പാലക്കാട് നിന്നും വരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് പുതുപ്പെരിയാരത്ത് ആണ് സംഭവം. പാലക്കാട് വള്ളിക്കോട് സ്വദേശി രാധാകൃഷ്ണൻ്റെ ബൈക്കാണ് പുതുപ്പെരിയാരം പ്രാഥമിക ആശുപത്രിയിൽ ചികിത്സക്കെതിയപ്പോൾ മോഷണം പോയത്.

സംഭവത്തിൽ പോലീസിൽ പരാതിയും നൽകി നടന്നു വരുമ്പോഴാണ് കള്ളൻ ബൈക്കിൽ പോകുന്നത് രാധാകൃഷ്ണൻ കണ്ടത്. ഒട്ടും സമയം പാഴാക്കാതെ ഓടിക്കൊണ്ടിരുന്ന ബൈക്കിനെ പിടിക്കുകയും കള്ളനെ കയ്യോടെ പൊക്കുകയും കിട്ടിയപാടെ കള്ളനെ ഒന്നു പൊട്ടിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഓടികൂടുകയും പോലീസെത്തി കള്ളനെ പിടികൂടുകയും ചെയ്തു.