ചെന്നൈ : തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിർണ്ണായകമായ നീക്കങ്ങൾ. എ.ഐ.എ.ഡി.എം.കെ. (അണ്ണാ ഡി.എം.കെ.) യിലേക്ക് വിജയ് അടുക്കുന്നതായി ശക്തമായ സൂചനകൾ.തിങ്കളാഴ്ച വൈകീട്ട് വിജയ്‌യെ ഫോണിൽ വിളിച്ച് എടപ്പാടി പളനിസ്വാമി (ഇ.പി.എസ്) അര മണിക്കൂറിലധികം സംസാരിച്ചു.
ഡി.എം.കെ.യെയും എം.കെ. സ്റ്റാലിനെയും പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി നീങ്ങണമെന്ന് ഇ.പി.എസ്. വിജയ്‌യോട് അഭ്യർത്ഥിച്ചതായാണ് വിവരം.ഇ.പി.എസ്സിന്റെ ക്ഷണം വിജയ് തള്ളിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. പൊങ്കലിന് ശേഷം ഇക്കാര്യത്തിൽ മറുപടി നൽകാമെന്നാണ് വിജയ് നിലവിൽ ഇ.പി.എസ്സിനെ അറിയിച്ചിരിക്കുന്നത്.ഇപ്പോൾ കരൂരിലെ ദുരന്തബാധിതരെ സന്ദർശിക്കുന്നതിലും സംസ്ഥാന പര്യടനം പുനരാരംഭിക്കുന്നതിലുമാണ് തന്റെ ശ്രദ്ധയെന്നും വിജയ് വിശദീകരിച്ചു. വൈകാതെ തന്നെ ഇ.പി.എസ്സിനെ ഒറ്റയ്ക്ക് കാണാമെന്ന് വിജയ് ഉറപ്പ് നൽകിയിട്ടുണ്ട്. “തിടുക്കമൊന്നുമില്ല, സമയം എടുത്ത് തീരുമാനമറിയിച്ചാൽ മതി” എന്നാണ് ഇ.പി.എസ്.
ഇതിനോട് പ്രതികരിച്ചത്.കരൂർ സന്ദർശനത്തിന് അനുമതി തേടി വിജയ് അതേസമയം, ദുരന്തബാധിതരെ നേരിൽ കണ്ട് സഹായം നൽകുന്നതിനായി കരൂരിലേക്ക് പോകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് വിജയ് സംസ്ഥാന ഡി.ജി.പിക്ക് ഇ-മെയിൽ അയച്ചു. ദുരിതത്തിലായവരുടെ കുടുംബങ്ങളെ കാണുന്നതിനും അവർക്ക് സഹായം നൽകുന്നതിനും വേണ്ടിയാണ് യാത്രയെന്നാണ് വിജയ് ഇ-മെയിലിൽ വ്യക്തമാക്കിയത്.