‘യേശു ക്രിസ്തുവിനെ തൂക്കി വിറ്റ് കണക്ക് പറഞ്ഞ് കാശ് മേടിക്കുന്ന വിശ്വാസ തട്ടിപ്പുകാരൻ’ എന്ന് മറുനാടൻ പരമ്പരകളിലൂടെ ആവർത്തിച്ച് ആരോപിക്കപ്പെട്ട ഫാദർ സജിത്ത് ജോസഫിനെതിരെ വിൻസെൻഷ്യൻ സഭാസമൂഹത്തിന്റെ നടപടി. മേരിമാത പ്രോവിൻസിലെ വിൻസെൻഷ്യൻ സഭാസമൂഹത്തിൽ നിന്ന് തട്ടിപ്പുകാരനായ സജിത്ത് ജോസഫിനെ പുറത്താക്കി. സജിത്തുമായി സഭാംഗങ്ങൾ യാതൊരുവിധ സഹകരണവും പാടില്ലെന്ന് കാട്ടി പ്രത്യേക കത്തും പുറത്തിറക്കി. മറുനാടൻ വാർത്തകളുടെയും ആരോപണങ്ങളുടെയും സത്യാവസ്ഥ സഭയ്ക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നിർണ്ണായക തീരുമാനം.