പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത വിഐപി പ്രതിനിധികൾക്കായി ദേവസ്വംബോർഡ് ലക്ഷക്കണക്കിന് രൂപ മുറിവാടക ഇനത്തിൽ നൽകിയതായി വിവരം. കുമരകത്തെ ആഢംബര റിസോർട്ടുകളിലാണ് ഇവർ തങ്ങിയത്. ‘സ്‌പോൺസർമാർ പണം നൽകി’ എന്ന ദേവസ്വംബോർഡിന്റെ മുൻ വാദങ്ങൾ തള്ളിക്കൊണ്ട്, ‘റിലീജിയസ് കൺവെൻഷൻ ആൻഡ് ഡിസ്‌കോഴ്‌സ്’ എന്ന ഹെഡിൽ ദേവസ്വം ഫണ്ടിൽ നിന്ന് പണം അനുവദിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പൊതു ഫണ്ട് ഉപയോഗിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുന്നു.