Banner Ads

പ്രണയത്തിൽ തുടങ്ങിയ ബന്ധം; ഒടുവിൽ സംഭവിച്ചത്, ജെസിയുടെ ദുരന്തജീവിതം

ഒരു പ്രണയകഥയുടെ തുടക്കമായിരുന്നു ജെസി സാമിന്റേതും. വീട്ടുകാരുടെയും ലോകത്തിന്റെയും എതിർപ്പുകൾ മറികടന്ന് കൈകോർത്തവർ, കാലക്രമേണ വിശ്വാസവഞ്ചനയുടെയും ക്രൂരതയുടെയും അഗാധ ഗർത്തത്തിലേക്ക് പതിക്കുന്നതിന്റെ ഭീകരമായ ചിത്രമാണ് കോട്ടയം കാണക്കാരി സ്വദേശിയായ സാം കെ. ജോർജും (59) രണ്ടാം ഭാര്യ ജെസി സാമും (50) തമ്മിലുള്ള ബന്ധം വരച്ചുകാട്ടുന്നത്. ചുരുങ്ങിയ ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ, കൃത്യമായ ആസൂത്രണത്തോടെയാണ് സാം ജോർജ് ഭാര്യയെ കൊലപ്പെടുത്തിയത്.