ഏകദേശം രണ്ട് വർഷം നീണ്ട ഗാസ യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച 20-ഇന സമാധാന നിർദ്ദേശം. ഹമാസ് ഈ പദ്ധതിക്ക് ഭാഗികമായി അംഗീകാരം നൽകിയത് അന്താരാഷ്ട്ര തലത്തിൽ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, ഈ ‘അംഗീകാരം’ കൂടുതൽ സംഘർഷത്തിലേക്ക് വഴി തുറക്കാനുള്ള സാധ്യതയുമുണ്ട്. നിരായുധീകരണം, ഭരണം, സമയപരിധി തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ ഹമാസ് വെച്ച നിബന്ധനകളും ഇസ്രായേലിൻ്റെ സുരക്ഷാപരമായ ആവശ്യങ്ങളും ഈ സമാധാന ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നു. കരാർ നിരസിച്ചാൽ “എല്ലാ നരകങ്ങളും” അഴിഞ്ഞാടുമെന്ന കർശനമായ സമയപരിധിക്ക് ശേഷമാണ് ട്രംപിൻ്റെ നിർദ്ദേശം വന്നത്.