വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയുടെ അവസാനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇനി ഓസ്ട്രേലിയൻ മണ്ണിലേക്ക്. ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിൽ നിർണായകമാകുന്ന ഈ പര്യടനം ഈ മാസം 19-ന് ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമടങ്ങുന്ന വൈറ്റ് ബോൾ പരമ്പരയിൽ നാല് പ്രധാന താരങ്ങൾ കളിക്കില്ലെന്നാണ് സൂചന. എന്നാൽ, മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിലേക്ക് മടങ്ങിവരുന്നു എന്ന വാർത്ത ആരാധകർക്ക് ആവേശം നൽകുന്നു.