ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ‘സേഫ് ഗെയിം’ തന്ത്രങ്ങളിൽ പ്രധാനമായ ‘ഒറ്റപ്പെടൽ സ്ട്രാറ്റജി’ അഥവാ ‘സിമ്പതി കാർഡ്’ ആണ് ഈ സീസണിൽ കോമണറായ അനീഷ് ആദ്യ ദിവസങ്ങൾ മുതൽക്കേ പയറ്റുന്നത്. അനീഷിന്റെ ഈ നീക്കത്തിന് പിന്നിൽ ഒരു മുൻ ബിഗ് ബോസ് താരം ട്രെയിനറായി പ്രവർത്തിച്ചിട്ടുണ്ടോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ശക്തമാണ്. അനീഷിന്റെ ഗെയിം പ്ലാൻ ആത്മാർത്ഥമാണോ, അതോ പ്രേക്ഷകരെ കബളിപ്പിക്കാനുള്ള തന്ത്രമാണോ, അല്ലെങ്കിൽ വെറും ‘മണ്ടൻ കളിക്കൽ’ ആണോ എന്നതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്.