Banner Ads

മലയാളത്തിന്റെ സുവർണ നേട്ടം; മോഹൻലാലിന് സർക്കാർ ആദരം, വൈകാരിക ഭാരം മറയ്ക്കാൻ കഴിയുന്നില്ല എന്ന് ലാൽ

തിരുവനന്തപുരം : ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ആദരം നൽകി. മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ട പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മോഹൻലാൽ സ്വന്തമാക്കിയത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും മലയാളികൾക്കുള്ളതാണെന്ന് മോഹൻലാൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാരില്ല എന്ന സത്യം അദ്ദേഹം ഓർമിപ്പിച്ചു. താൻ വളർന്ന മണ്ണാണിത്. ഈ നിമിഷത്തിലെ വൈകാരിക ഭാരം മറച്ചുവെക്കാൻ തൻ്റെ അഭിനയശേഷിക്ക് പോലും ആകുന്നില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.