
കോട്ടയം: കുറവിലങ്ങാട് നിന്ന് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെയാണ് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്.
യുവതിയെ കൊലപ്പെടുത്തി എന്ന ഭർത്താവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇടുക്കിയിൽ പരിശോധന നടത്തിയത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഭർത്താവുമായി സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം ജസിയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭർത്താവ് പോലീസിൻ്റെ കസ്റ്റഡിയിലാണ്.