
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായി കാത്തിരുന്ന രോഗിയുടെ ദേഹത്തേക്ക് കോൺക്രീറ്റ് പാളി അടർന്നുവീണു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണതിനെ തുടർന്ന് നൗഫിയ എന്ന രോഗിയുടെ ഇടതുകൈയിലും മുതുകിലുമാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ തന്നെ പി.എം.ആർ.ഒ.പി. ഇവിടെനിന്ന് സ്കിൻ ഒപിയിലേക്ക് മാറ്റി.നൗഫിയയെ ഉടൻ തന്നെ എക്സ്റേ പരിശോധനയ്ക്ക് വിധേയയാക്കി.
പരിക്കുകൾ ഗുരുതരമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി.ഈ സംഭവത്തോടെ ജില്ലാ ആശുപത്രിയിലെ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്താത്ത പഴയ കെട്ടിടങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.