
തിരുവനന്തപുരം : തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു. കോട്ടുകാൽ പുന്നവിള റോഡരികത്ത് മരിയൻ വില്ലയിൽ താമസിക്കുന്ന എ. ജോസ് (60) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 27ന് ഉച്ചയ്ക്ക് ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ പുന്നവിള ഭാഗത്തു വെച്ച് നായ പെട്ടെന്ന് കുറുകെ ചാടിയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.