Banner Ads

കേന്ദ്ര ജീവനക്കാരുടെ ഏകീകൃത പെൻഷൻ പദ്ധതി; ഓപ്ഷൻ നൽകാനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി

കൊച്ചി : കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള ഏകീകൃത പെൻഷൻ പദ്ധതിയിൽ (UPS) ചേരാനുള്ള ഓപ്ഷൻ നൽകാനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി. നേരത്തെ സെപ്റ്റംബർ 30 ആയിരുന്നു ഇതിനായി അനുവദിച്ചിരുന്ന അവസാന തീയതി. ഈ വർഷം ഏപ്രിൽ ഒന്ന് മുതലാണ് ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിയത്.

2025 ഏപ്രിൽ ഒന്നിന് സർവീസിലുള്ളവരും എൻ.പി.എസ്. (NPS) പദ്ധതിയിൽ ഉൾപ്പെടുന്നവരുമായ ജീവനക്കാർ. 2025 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ സർവീസിൽ ചേരുന്ന പുതിയ ജീവനക്കാർ. എൻ.പി.എസ്.സിന് കീഴിലായിരുന്ന എന്നാൽ 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിച്ച ജീവനക്കാർ എന്നിവർക്കാണ് പദ്ധതിയിൽ ചേരാൻ അർഹത.