Banner Ads

നടനും എംഎൽഎയുമായ എം.മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് അടുത്ത മാസം മൂന്ന് വരെ തടഞ്ഞ് എറണാകുളം ജില്ലാ സെഷൻസ് കോടതി

കൊച്ചി : എറണാകുളം ജില്ലാ സെഷൻസ് കോടതി നടനും എംഎൽഎയുമായ എം മുകേഷിനെതിരെ സമർപ്പിച്ച ലൈംഗികപീഡന പരാതിയിൽ അടുത്ത മാസം മൂന്ന് വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് അദ്ദേഹത്തിന് താൽക്കാലിക ഇളവ് അനുവദിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ സ്വീകരിച്ച് ഇടക്കാലാശ്വാസം അനുവദിച്ചതിനാൽ മുകേഷിന് കോടതിയിൽ നിന്ന് ഇളവ് ലഭിച്ചു. മുകേഷിനെതിരെ ബലാത്സംഗം, അതിക്രമിച്ച്‌ കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തത്.

അറസ്റ്റ് നടന്നാൽ എം എല്‍ എ സ്ഥാനം രാജിവയ്‌ക്കേണ്ടിവരുമെന്ന ആശങ്കയാണ് താല്‍ക്കാലികമായി ഒഴിവായത്. നിയമ നടപടികള്‍ നിരീക്ഷിച്ചിട്ടു മാത്രമാണ് മുകേഷ് എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നത് എന്നാണ് സി പി എം നിലപാട്. സിനിമാ നയരൂപീകരണ സമിതി പുനസംഘടിപ്പിക്കുകയും ആ സമയത്ത് മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കാനും ആണ് സി പി എം തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *