പാകിസ്താൻകാരനായ ACC ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. കിരീടവും മെഡലും സ്വീകരിക്കാതെയായിരുന്നു താരങ്ങളുടെ വിജയാഘോഷം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനോടുള്ള വിയോജിപ്പാണ് ഈ കടുത്ത നിലപാടിന് കാരണം.