
കോട്ടയം : കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ്, വൈക്കം സ്വദേശി റിത്വിക്ക് എന്നിവരാണ് മരിച്ചത്.അർദ്ധരാത്രിയോടെ തലപ്പാറ കൊങ്ങിണിമുക്ക് ജംഗ്ഷനിൽ വെച്ചാണ് അപകടം. കാർ പൂർണ്ണമായും തകർന്നു. കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മുർത്താസും റിത്വിക്കും ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചു . കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് തലയോലപ്പറമ്പ് പോലീസ് അറിയിച്ചു.