Banner Ads

കൊപ്ര മില്ലിന് തീപിടിച്ച്; വൻ നാശനഷ്ടം

ചക്കരക്കൽ : ചക്കരക്കലിലെ ആർ.വി.മെട്ടയിലുള്ള ‘ഹരിത കൊപ്ര മില്ലിന്’ തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. മില്ലിലെ ജീവനക്കാരാണ് ആദ്യം തീയും പുകയും കണ്ടത്. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

കണ്ണൂരിൽ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കൊപ്ര ഡയറിൽ നിന്ന് തീ പടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ മില്ലിന് വലിയ നാശനഷ്ടമുണ്ടായി.ചക്കരക്കൽ സ്വദേശിയായ തിലകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ മിൽ.