Banner Ads

പ്രതിരോധരംഗത്ത് ഇന്ത്യക്ക് ചരിത്രനേട്ടം; അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം

ദില്ലി : ഇന്ത്യയുടെ പ്രതിരോധ രംഗത്ത് നിർണായകമായ ഒരു നേട്ടം കൂടി. ഡിആർഡിഒ (DRDO) നടത്തിയ അഗ്നി-പ്രൈം മിസൈലിന്റെ (Agni-Prime Missile) പരീക്ഷണം വിജയകരമായി പൂർത്തിയായി. ഓടുന്ന ട്രെയിനിന്റെ കോച്ചിൽ നിന്ന് മിസൈൽ വിക്ഷേപിച്ചുകൊണ്ടാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.

ഇന്ത്യയുടെ ആദ്യത്തെ റെയിൽ അധിഷ്ഠിത മിസൈൽ പരീക്ഷണം കൂടിയാണിത്. 2,000 കിലോമീറ്റർ ദൂരപരിധിയുള്ള അത്യാധുനിക ഇന്റർമീഡിയേറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം. ഈ വിജയകരമായ പരീക്ഷണം, ചൈനയ്ക്കും പാകിസ്ഥാനും എതിരെ ഇന്ത്യയുടെ പ്രതിരോധശേഷി വർധിപ്പിക്കുമെന്നാണ് കരുതുന്നത്.