
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ നേരിയ കുറവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില തുടർച്ചയായി ഉയർന്നിരുന്നു. ഇന്ന് പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 84,600 രൂപയായി.ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഒരു പവൻ ആഭരണത്തിന് ഏറ്റവും കുറഞ്ഞത് 93,000 രൂപയ്ക്ക് മുകളിൽ നൽകണം.
നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയാണ് വില.ഇന്നലെ രാവിലെ പവന് 920 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. അന്താരാഷ്ട്ര സ്വർണവില 3786 ഡോളറായി ഉയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ സ്വർണത്തിന് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും വർധിച്ചിരുന്നു.