
തിരുവനന്തപുരം : പാലോട് 13 കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി. പാലോട്-മങ്കയം പമ്പ് ഹൗസിന് സമീപത്തെ റബ്ബർ മരങ്ങളിലും ആറ്റിലുമായിട്ടാണ് കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തിയത്. ആറ്റില്‍ എത്തിയ സ്ത്രീകളാണ് ആദ്യം കണ്ടത്. ചില കുരങ്ങന്മാരുടെ വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ അവശനായിരുന്നു.
പിആര്‍ടി സംഘം എത്തി ചത്ത കുരങ്ങുകളുടെ ജഡം പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാറ്റി. മരണത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.