
കൊച്ചി : കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുകയാണെങ്കിൽ അത് ആലപ്പുഴയിൽ ആയിരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ജില്ലയാണ് ആലപ്പുഴ.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും അതിനാൽ മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ആലപ്പുഴ ജില്ലയിൽ എയിംസ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മൂന്നോ നാലോ സർക്കാർ സ്ഥലങ്ങൾ എയിംസിനായി ലഭ്യമാണ്. ഹരിപ്പാട് തന്നെ 25 ഏക്കർ സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.