തിരുവനന്തപുരം: കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു. “തുറിച്ചുനോക്കിയെന്ന്” ആരോപിച്ച് പ്ലസ് ടു വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർ ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.
കടയ്ക്കാവൂർ എസ്.എൻ.വി. എച്ച്.എസ്.എസ്.സിലെ പുതിയ വിദ്യാർത്ഥിയാണ് മർദ്ദനമേറ്റ കുട്ടി. നിലത്തിട്ട് ഇടിക്കുകയും ചവിട്ടുകയും വടികൊണ്ട് അടിക്കുകയും ചെയ്തെന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും ചികിത്സാസഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.