Banner Ads

ആഗോള അയ്യപ്പ സംഗമം: യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി സ്റ്റേ

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവുകൾക്ക് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.യാത്രാ ചെലവുകൾക്ക് അതത് ക്ഷേത്ര ഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്ക് നൽകിയ നിർദേശം.

എന്തിനാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും, ക്ഷേത്ര ഫണ്ടിൽ നിന്ന് എന്തിനാണ് പണം നൽകുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.അതേസമയം, നാളെ പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

3,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രിക്കാനുള്ള വഴികൾ എന്നിവയെക്കുറിച്ച് മൂന്ന് സെഷനുകളിലായി ചർച്ചകൾ നടക്കും. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചിരുന്നു.