Banner Ads

തൃക്കുന്നപ്പുഴയിൽ മുണ്ടിനീര് സ്ഥിരീകരിച്ചു; സ്കൂളിന് 21 ദിവസം അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ഗവ. എൽ.പി. സ്കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെത്തുടർന്ന് കളക്ടർ 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. രോഗം കൂടുതൽ പേരിലേക്ക് പടരുന്നത് തടയാനാണ് ഈ മുൻകരുതൽ നടപടി.

തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ഈ സ്കൂളിൽ ചെറിയ കുട്ടികൾക്കിടയിൽ രോഗവ്യാപനത്തിന് സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സെപ്റ്റംബർ 19 മുതൽ സ്കൂളിന് അവധി നൽകാൻ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉത്തരവിട്ടത്. വിദ്യാലയങ്ങളിൽ രോഗം പടരാതിരിക്കാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി.