Banner Ads

നിയമസഭാ സമരം; താൽക്കാലികമായി അവസാനിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭാ നടപടികൾ അവസാനിച്ച സാഹചര്യത്തിൽ പ്രതിപക്ഷം സഭയിലെ സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കസ്റ്റഡി മർദ്ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് വരെ സഭയ്ക്ക് അകത്തും പുറത്തും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ വലിയ സമരങ്ങളിലേക്ക് കേരളം പോകാന്‍ പോവുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇന്ന് സഭയിൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം മോഷണം പോയ വിഷയത്തിൽ അടിയന്തര പ്രമേയം ആവശ്യപ്പെട്ടിരുന്നു. സ്വർണ്ണം പൂശിയ ശിൽപ്പം നന്നാക്കാൻ ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോൾ നാല് കിലോ സ്വർണ്ണം നഷ്ടപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു.

ദേവസ്വം ബോർഡിലെയും സർക്കാരിലെയും ചിലർ ചേർന്നാണ് ഈ മോഷണം നടത്തിയതെന്നും നാളെ അയ്യപ്പ സംഗമം നടത്തുന്നവർ ഭക്തരോട് ഇതിന് ഉത്തരം പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.