Banner Ads

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിൽ മർദനം; സ്കൂൾ അധികൃതർക്കെതിരെ ആരോപണം

തിരുവനന്തപുരം : തിരുവനന്തപുരം കടയ്ക്കാവൂരിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനമേറ്റെന്ന് പരാതി. കടയ്ക്കാവൂരിലെ എസ്.എൻ.വി. സ്കൂളിലാണ് സംഭവം. ജൂലൈ 20-ന് സ്കൂളിൽ പുതുതായി ചേർന്ന വിദ്യാർത്ഥിക്കാണ് പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്ന് മർദനമേറ്റത്. തുറിച്ചുനോക്കിയതിനെത്തുടർന്നാണ് ഒരു സംഘം വിദ്യാർത്ഥികൾ മർദിച്ചതെന്ന് രക്ഷിതാക്കൾ കടയ്ക്കാവൂർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

നിലത്തിട്ട് ഇടിക്കുകയും ചവിട്ടുകയും വടികൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്.സംഭവത്തിൽ മർദിച്ച വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും പരിക്കേറ്റ വിദ്യാർത്ഥിക്ക് ചികിത്സാസഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.