കണ്ണൂർ : കണ്ണൂർ ദസറ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലാണ് ആഘോഷപരിപാടികൾ നടക്കുക. പ്രോഗ്രാം റിലീസിങ് മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. സാംസ്കാരിക സമ്മേളനം, പ്രാദേശിക കലാകാരന്മാരുടെ പ്രകടനങ്ങൾ, മെഗാ ഇവന്റുകൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.
ഉദ്ഘാടന ദിവസം ‘ആൽമരം’ മ്യൂസിക് ബാൻഡിന്റെ പരിപാടിയുണ്ടാകും. തുടർദിവസങ്ങളിൽ ചെമ്മീൻ ബാൻഡ്, രഞ്ജു ചാലക്കുടിയുടെ ഫോക്ക് മെഗാഷോ, ലൈവ് റാപ് ഷോ, കൊല്ലം ഷാഫിയുടെ ഇശൽ രാവ്, അജയ് ഗോപാൽ നയിക്കുന്ന ഗാനമേള, ആശാ ശരത്തിന്റെ ആശാനടനം, അവിയൽ ബാൻഡിന്റെ പരിപാടി എന്നിവയുണ്ടാകും.