Banner Ads

കുടുംബവഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്:പാലക്കാട് മണ്ണാർക്കാട് എലമ്ബുലാശ്ശേരിയിൽ കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്ജുമോൾ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ യോഗേഷ് അഞ്ജുമോളിന്റെ കഴുത്തിൽ പിടിച്ച് തള്ളിയിട്ടതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്