എറണാകുളം: പാലിയേക്കര ടോൾ പിരിവ് വിലക്കിൽ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കും.പാലിയേക്കര ടോൾ പിരിവിന് നിലവിൽ ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. വിഷയത്തിൽ തിങ്കളാഴ്ചയോടെ അന്തിമ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജില്ലാ കളക്ടർ കോടതിയിൽ ഹാജരായി.ഇടക്കാല ഗതാഗത കമ്മിറ്റി സമർപ്പിച്ച പുതിയ റിപ്പോർട്ട് കോടതി പരിശോധിച്ചു. ഹർജിക്കാരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്ന് എൻ.എച്ച്.എ.ഐ. (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അതോറിറ്റി ബോധിപ്പിച്ചു.കൂടുതൽ സമയം ആവശ്യമായതിനാൽ ഹർജി നാളത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇന്ന് സമർപ്പിച്ച റിപ്പോർട്ട് വിശദമായി പരിശോധിക്കാനാണ് കോടതി സമയം തേടിയത്.