തിരുവനന്തപുരം: പേടിപ്പെടുത്തുന്ന കാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ തെരുവുനായ്ക്കൾ വിലസുന്നു. കോളജിൽ വരുന്നവർക്കും ആശുപത്രിജീവനക്കാർക്കും വലിയ തരത്തിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്.
പരിസര പ്രദേശങ്ങൾ കാടു പിടിച്ചുകിടക്കുന്നതിനാൽ പട്ടികളുടെ എണ്ണം അമിതമായ രീതിയിൽ വർധിച്ചിട്ടുണ്ടെന്നും അവക്ക് ഒളിച്ചിരിക്കാൻ സ്ഥലം ഉള്ളതിനാൽ തന്നെ പലപ്പോഴും കടിയേൽക്കുമ്ബോഴാണ് മനസിലാകുക എന്നും വിദ്യാർഥികൾ തന്നെ പറയുന്നു. പലപ്പോഴും ഇതിനെതിരേ പരാതികൾ അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു.
പലർക്കും രാത്രിയായൽ പുറത്തിങ്ങാൻ തന്നെ പേടിയാണെന്നും അവർ പറയുന്നു. രോഗികൾക്കും ഡോക്ടർമാർക്കും പട്ടികൾ ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.