Banner Ads

ടിക് ടോക്ക് ഉടമസ്ഥാവകാശം കൈമാറാൻ; അമേരിക്കയും ചൈനയും തമ്മിൽ ധാരണയായി.

ന്യൂയോർക്ക്: ടിക് ടോക്കിന്റെ അമേരിക്കയിലെ ഉടമസ്ഥാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മിൽ ധാരണയായെന്ന് ചൈന സ്ഥിരീകരിച്ചു. ടിക് ടോക്ക് ആപ്പിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ, ഡാറ്റ, സാങ്കേതികവിദ്യ എന്നിവ അമേരിക്കൻ കമ്പനികൾക്ക് കൈമാറാനാണ് ധാരണ.

ഏത് കമ്പനിക്കാണ് ഉടമസ്ഥാവകാശം കൈമാറുന്നതെന്ന് വ്യക്തമല്ല. നിലവിൽ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ ഉടമകൾ. അമേരിക്കയിൽ 170 ദശലക്ഷം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. ജെഫ് ബെസോസിന്റെ ആമസോൺ ഉൾപ്പെടെ വൻകിട കമ്പനികൾ ടിക് ടോക്കിനെ ഏറ്റെടുക്കാൻ രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.