പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മുഖ്യമന്ത്രി ആശംസാക്കുറിപ്പ് പങ്കുവെച്ചത്. പ്രധാനമന്ത്രിക്ക് ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നതായി അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി, കേന്ദ്രസർക്കാരും ബിജെപിയും രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജന്മദിനമായ ഇന്ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെയാണ് പരിപാടികൾ. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മോദിയെ നേരിട്ട് ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ അറിയിച്ചിരുന്നു.