Banner Ads

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ ഇനി രക്ഷകർത്താക്കളും അകത്ത്; കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്.

കൊച്ചി : പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നത് തടയാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ‘നോ കീ ഫോർ കിഡ്സ്’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പുതിയ നീക്കങ്ങൾ.

പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ് കുറ്റകരമാണെന്ന് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം, എൻഫോഴ്സ്മെന്റ് വിഭാഗം സ്കൂൾ പരിസരങ്ങളിലും പൊതു ഇടങ്ങളിലും കർശന പരിശോധന നടത്തും. നിയമലംഘനം നടത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും പ്രത്യേക ബോധവൽക്കരണ ക്ലാസ്സുകളിൽ പങ്കെടുപ്പിക്കും.

എന്നാൽ കുട്ടിയെ വീണ്ടും പിടിക്കപ്പെട്ടാൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പതിനായിരം രൂപ പിഴയും, പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം കൊടുത്തതിന് രക്ഷിതാവിനും, വാഹന ഉടമക്കും 25000 രൂപ പിഴയും, ഒരു വർഷം വരെ തടവും, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കൽ, ജുവൈനൽ നിയമപ്രകാരമുള്ള നടപടികൾ എന്നിവ നേരിടേണ്ടി വരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു.