Banner Ads

തൊഴിലുറപ്പ് ജോലിക്ക് പോയ തൊഴിലാളിക്ക്; പാമ്പുകടിയേറ്റു

തിരുവനന്തപുരം: പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിയായ ബിന്ദുകുമാരിക്ക് (46) പാമ്പുകടിയേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

തച്ചപ്പള്ളി ക്ഷേത്രത്തിന് സമീപം പാലോട്ടുകോണത്തെ ഒരു സ്വകാര്യ സ്ഥലത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് ഇവരെ കടിച്ചത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി കാടുപിടിച്ച് കിടന്ന സ്ഥലമാണ് വൃത്തിയാക്കിയിരുന്നത്.