Banner Ads

പന്തളം കൊട്ടാരത്തിൽ മരണം: പന്തളം വലിയ കോയിക്കൽ ക്ഷേത്രം അടച്ചിടും

പന്തളം : പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറിയുടെ സഹോദരീ പുത്രി മാളവിക (26) അന്തരിച്ചു. തൃപ്പൂണിത്തുറ കോവിലകത്താണ് മാളവിക താമസിച്ചിരുന്നത്. ആചാരപ്രകാരം പന്തളം വലിയ കോയിക്കൽ ക്ഷേത്രം അടച്ചിടും. സെപ്റ്റംബർ 11ന് രാജകുടുംബാംഗമായ ലക്ഷ്മി തമ്പുരാട്ടി അന്തരിച്ചതിനെത്തുടർന്നാണ് ക്ഷേത്രം അടച്ചത്. ശബരിമല സംരക്ഷണ സംഗമമാകുന്ന സെപ്റ്റംബർ 22 വരെ ക്ഷേത്രം അടഞ്ഞുകിടക്കും. സെപ്റ്റംബർ 27നായിരിക്കും ക്ഷേത്രം വീണ്ടും തുറക്കുക.