Banner Ads

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽ; യാത്രക്കാർക്ക് പരിക്ക്

കണ്ണൂർ: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽപെട്ടു. ഉരുവച്ചാലിൽ നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പെരളശ്ശേരിയിൽ വച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡരികിൽ നിർത്തിയിട്ട കാറിലും ആംബുലൻസ് ഇടിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.