Banner Ads

പോലീസ് അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി; വിശദീകരണം നൽകി, വീഴ്ചകൾ പെരുപ്പിച്ച് കാണിക്കുന്നുവെന്നും വിമർശനം

തിരുവനന്തപുരം : പോലീസിനെതിരെയുള്ള അതിക്രമ ആരോപണങ്ങളിൽ സി.പി.എം. യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുവന്ന സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വീഴ്ചകൾ പെരുപ്പിച്ച് കാണിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റായതൊന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏകദേശം 40 മിനിറ്റോളം സമയമെടുത്താണ് മുഖ്യമന്ത്രി പോലീസിനെക്കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചത്.

ഇപ്പോൾ ചർച്ചയാവുന്നത് വർഷങ്ങൾ പഴക്കമുള്ള കേസുകളാണെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.