കാസർകോട് ജില്ലയിലെ കുറ്റിക്കോൽ പയന്തങ്ങാനം എന്ന ഗ്രാമത്തിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ച സംഭവം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. പുറമെ സന്തോഷത്തോടെ ജീവിച്ച ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്.