തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ ചോദ്യങ്ങളുടെ എണ്ണം 20-ൽ നിന്ന് 30 ആയി വർധിച്ചു. പതിനെട്ട് ഉത്തരങ്ങൾ ശരിയാക്കിയാൽ മാത്രമേ ഇനി ലേണേഴ്‌സ് ടെസ്റ്റ് വിജയിക്കുകയുള്ളു.
റോഡ് നിയമങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയാണ് ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ഇരുപത് ചോദ്യങ്ങളിൽ പന്ത്രണ്ട് എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു. എന്നാൽ പുതിയ പരീക്ഷയ്ക്ക് ഒരു ചോദ്യത്തിന് മുപ്പത് സെക്കൻഡാണ് ഉത്തരമെഴുതാൻ അനുവദിച്ചിട്ടുള്ള സമയം.
ലേണേഴ്‌സ് ടെസ്റ്റിന്റെ ഭാഗമായി പുതിയ മോട്ടോർ വാഹനവകുപ്പ് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കും. ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ലേണേഴ്‌സ് ടെസ്റ്റിന് മുൻപ് മാതൃകാ പരീക്ഷകൾ നടത്തി പരിശീലനം നേടാനുള്ള സൗകര്യവും ഇതിലുണ്ടാകും. പരീക്ഷയ്ക്ക് മുൻപായി മോക് ടെസ്റ്റുകൾ നടത്തും. ഇത് പരീശീലകർക്കും ബാധകമാണ്. ഒക്ടോബർ ഒന്നുമുതൽ ലേണേഴ്‌സ് ടെസ്റ്റ് എഴുതുന്നവർ ഈ രീതിയിലാവും എഴുതേണ്ടത്.