അപൂർവവും മാരകവുമായ അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഭീതി പരത്തുന്നു. ഒരു മാസത്തിനിടെ ആറ് പേർക്ക് ജീവൻ നഷ്ടമായി. രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന പുതിയ വെല്ലുവിളികളും പൊതുജനാരോഗ്യ സംവിധാനത്തിന്റെ പോരായ്മകളും ഈ രോഗം ചൂണ്ടിക്കാട്ടുന്നു.