Banner Ads

സൗദിയിലെ എല്ലാ സ്കൂളുകളിലും ഡിജിറ്റൽ പഞ്ചിങ്; ഞായറാഴ്ച മുതൽ നിലവിൽ വരും

റിയാദ് : സൗദി അറേബ്യയിലെ എല്ലാ സ്കൂളുകളിലും ഡിജിറ്റൽ പഞ്ചിങ് സംവിധാനം നടപ്പാക്കും. ഞായറാഴ്ച മുതൽ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും പുതിയ രീതിയിൽ ഹാജർ രേഖപ്പെടുത്തണം. മാനവ വിഭവ ശേഷി വകുപ്പിന്റേതാണ് തീരുമാനം. പഴയ രീതിയിലുള്ള രജിസ്റ്റർ ഒപ്പിടൽ രീതി ഇതോടെ അവസാനിക്കും.

തൊഴിൽപരമായ അച്ചടക്കം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. നേരത്തെ തന്നെ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സ്കൂളുകൾക്ക് നൽകിയിരുന്നു. മുഖം, ശബ്ദം, വിരലടയാളം എന്നിവ ഉപയോഗിച്ച് പുതിയ സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്താം. തുടർച്ചയായ ഏഴ് മണിക്കൂറായിരിക്കും വിദ്യാഭ്യാസ ജീവനക്കാരന്റെ സാധാരണ പ്രവൃത്തി സമയം. മുഴുവൻ പ്രവിശ്യകളിലെ സ്‌കൂളുകളിലും നിയമം ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു.