Banner Ads

മഞ്ഞുമ്മൽ ബോയ്സ് കേസ്: സൗബിൻ ഷാഹിറിന് തിരിച്ചടി, വിദേശയാത്രാ സ്വപ്നങ്ങൾ തകർത്ത് ഹൈക്കോടതി

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് സൗബിൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

പാസ്‌പോർട്ട് തിരികെ നൽകണമെന്നും വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്നുമുള്ള ആവശ്യങ്ങളും ഹൈക്കോടതി തള്ളി. സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ നേരത്തെ മരട് പോലീസ് സൗബിനെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ഈ കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്.ഐ. കെ.കെ. സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.

സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തു മാറ്റിയതിനാണ് നടപടി. ഡി.സി.പി. നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്.