Banner Ads

സത്യസന്ധത കൈമുതലാക്കി; പത്ത് പവൻ സ്വർണ്ണവും പണവും തിരികെ നൽകി

പാലക്കാട് :പട്ടാമ്പിയിൽ കളഞ്ഞ് കിട്ടിയ 10 പവനോളം സ്വർണ്ണാഭരണവും പണവുമടങ്ങിയ ബാഗ് ഉടമസ്ഥർക്ക് കൈമാറി. യാത്രക്കിടയിൽ പട്ടാമ്പിയിൽ വെച്ച് നഷ്ടമായ ബാഗ് കിട്ടിയ ഓങ്ങല്ലൂർ സ്വാദേശി അബ്‍ദുൾ ഷബാദ് ബാഗ് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.യാത്രക്കിടയിൽ നഷ്ടമായ സ്വർണ്ണവും പനവുമടങ്ങിയ ബാഗ് യുവാവിന്റെ മാതൃകാപരമായ പ്രവർത്തനത്തിലൂടെ ഒടുവിൽ ഉടമസ്ഥരുടെ കയ്യിലെത്തി.

വിവരമറിയിച്ചതിനെ തുടർന്ന് ജാര്ഖണ്ഡിലുള്ള സുജാതയും ചെന്നയിലുള്ള ബിന്ദുവും ഇന്നലെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ പട്ടാമ്പി പോലീസ് സ്റ്റേഷനിൽ എത്തി. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അബ്‍ദുൾ ഷബാദ് ബാഗ് കൈമാറി.നാട്ടിൽ ബന്ധുവിന്റെ വിവാഹത്തിന് വന്നു പോകുമ്പോഴാണ് ബാഗ് നഷ്ടമായത്. തിരിച്ചു കിട്ടിയതിൽ സന്തോഷവും കടപ്പാടുമുണ്ടെന്ന് ഇവർ പറഞ്ഞു.

പട്ടാമ്പിയിൽ നിന്ന് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ബിന്ദുവിന്റെ കയ്യിൽ നിന്നുമാണ് 10 പവനോളം സ്വാർണ്ണവും പണവും വേണ്ടപ്പെട്ട രേഖകളുമാടങ്ങുന്ന ബാഗ് നഷ്ടമായത്. തുടർന്ന് ഇവർ ബാഗിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടയിലാണ് കല്പക ജംക്ഷന് സമീപത്ത് നിന്ന് ഓങ്ങല്ലൂർ സ്വദേശിയായ അബ്‍ദുൾ ഷബാദിന് ബാഗ് ലഭിച്ചത്‌. നോക്കിയപ്പോൾ സ്വർണ്ണവും പണവും വേണ്ടപ്പെട്ട രേഖകളും കണ്ടു.

തുടർന്ന് ബാഗ് കിട്ടിയ വിവരം പട്ടാമ്പി പോലീസിനെ അറിയിക്കുകയും സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തത്. വിലപിടിപ്പുള്ള വസ്തുക്കളുള്ള ബാഗ് ഉടമക്ക് തിരിച്ചു നൽകാനുള്ള പ്രവർത്തനം നടത്തിയ അബ്‍ദുൾ ഷബാദിന്റെ മാതൃക പ്രവർത്തനം വലിയ പ്രശംസയാണ് നേടുന്നത്.