Banner Ads

മുണ്ടക്കൈ ദുരന്തബാധിതരോട് അവഗണന: വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രസർക്കാർ അലംഭാവം തുടരുന്നു

കൽപറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ അലംഭാവം തുടരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മൂന്നാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

ഏത് മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാൽ, ഇതിനകം കേരള ബാങ്ക് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയെന്ന കാര്യം ഹൈക്കോടതി വീണ്ടും ഓർമ്മിപ്പിച്ചു.

മൂന്നാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചതോടെ, ദുരിതബാധിതർക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമായി.