
മലപ്പുറം: ടിക്കറ്റും രേഖകളും ടിടിആർ ആവശ്യപ്പെട്ടു. ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി ശീതളപാനീയ കച്ചവടക്കാരന്‍ ചാടി പരിക്കേറ്റു.താനൂർ പാണ്ടിമുറ്റം സ്വദേശിയായ അഷ്‌കറാണ് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയത്.ട്രെയിൻ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനെ തുടർന്ന് ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി.
എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് മലപ്പുറം താനൂരില്‍ എത്തിയപ്പോഴാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്. ടിക്കറ്റും രേഖകളും പരിശോധിക്കാൻ ടി.ടി.ഇ. ആവശ്യപ്പെട്ടപ്പോൾ, താനൂർ പാണ്ടിമുറ്റം സ്വദേശിയായ അഷ്‌കർ എന്നയാൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. സാരമായ പരുക്കുകളോടെയാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താനൂര്‍ ചിറക്കല്‍ ഓവുപാലത്തിനു സമീപത്തു നിന്നാണ് ഇയാളെ കണ്ടെത്തിയത്.
തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.യാത്രക്കാരുടെ രേഖകൾ പരിശോധിക്കാനെത്തിയ ടി.ടി.ഇ. ശീതളപാനീയങ്ങൾ വിൽക്കുകയായിരുന്ന അഷ്‌ക്കറിനോട് ടിക്കറ്റും തിരിച്ചറിയൽ രേഖകളും ആവശ്യപ്പെട്ടു. ഇവ കൈവശം ഇല്ലാതിരുന്നതിനാൽ നടപടിയെടുക്കുമെന്ന് ടി.ടി.ഇ. അറിയിച്ചതോടെ ഭയപ്പെട്ട അഷ്‌ക്കർ ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തുചാടുകയായിരുന്നു.