
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിൽ, പരാതിക്കാരായ സ്ത്രീകൾ നിയമനടപടികളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.
കൊച്ചിയിലെ യുവനടി, തനിക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് പോലീസിനോട് വെളിപ്പെടുത്തി. എങ്കിലും ഈ വിഷയത്തിൽ നിയമനടപടിക്ക് താൽപര്യമില്ലെന്ന് അവർ മൊഴി നൽകി. ഇതേ ആരോപണം ഉന്നയിച്ച ട്രാൻസ്ജെൻഡർ യുവതി, പോലീസിന് മൊഴി നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചു.
രാഹുലും യുവതിയും തമ്മിലുള്ള ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഗർഭഛിദ്രം നടത്തിയ യുവതിയുമായി പോലീസ് സംസാരിച്ചെങ്കിലും അവർ ഇതുവരെ നിയമനടപടികൾക്ക് താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.
അതേസമയം, രാഹുലിനെതിരെ പരാതി നൽകിയ മറ്റ് ചിലരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.